സബ്രീന സിംഗ് ഡെപ്യൂട്ടി പ്രസ് സെക്രട്ടറി
Sunday, January 10, 2021 12:03 AM IST
വാഷിംഗ്ടൺ: നിയുക്ത വൈ​സ് പ്ര​സി​ഡ​ന്‍റ് ക​മ​ല​ ഹാ​രീ​സി​ന്‍റെ ഡെ​പ്യൂ​ട്ടി പ്ര​സ് സെ​ക്ര​ട്ട​റി​യാ​യി ഇ​ന്ത്യ​ൻ വം​ശ​ജ സ​ബ്രീ​ന സിം​ഗി​നെ നി​യ​മി​ച്ചു. ക​മ​ല ഹാ​രീ​സി​ന്‍റെ പ്ര​സ് സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു. 1940 ക​ളി​ൽ വ​ർ​ണ​വി​വേ​ച​ന​ത്തി​നെ​തി​രേ അ​മേ​രി​ക്ക​യി​ൽ സ​മ​ര​മു​ഖ​ത്തി​റ​ങ്ങി​യ സ​ർ​ദാ​ർ ജെ.​ജെ. സിം​ഗി​ന്‍റെ കൊ​ച്ചു​മ​ക​ളാ​ണ് സ​ബ്രീ​ന. ഓ​രോ വ​ർ​ഷ​വും നൂ​റ് ഇ​ന്ത്യ​ക്കാ​ർ​ക്ക് കു​ടി​യേ​റ്റ​ത്തി​ന് അ​നു​മ​തി ന​ല്കു​ന്ന ലൂ​സി-​സെ​ല്ലാ​ർ ആ​ക്ടി​ൽ പ്ര​സി​ഡ​ന്‍റ് ഹാ​രി ട്രൂ​മാ​ൻ ഒ​പ്പു​വ​യ്ക്കു​ന്ന​തു​വ​രെ ഈ പ്ര​ക്ഷോ​ഭം തു​ട​ർ​ന്നു. 1946 ജൂ​ലൈ നാ​ലി​നു നി​യ​മം പ്രാ​ബ​ല്യ​ത്തി​ൽ വ​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.