മ്യാൻമറിന്റെ യുഎൻ അംബാസഡറെ പട്ടാളം പുറത്താക്കി
Monday, March 1, 2021 12:03 AM IST
യാങ്കോൺ: മ്യാൻമറിന്റെ യുഎൻ അംബാസഡർ ക്യാ മോ തുന്നിനെ പുറത്താക്കിയതായി പട്ടാള ഭരണകൂടം അറിയിച്ചു. കഴിഞ്ഞദിവസം യുഎൻ പൊതുസഭയിൽ പ്രസംഗിച്ച അംബാസഡർ, പട്ടാളത്തെ പുറത്താക്കാൻ ആഗോളസമൂഹത്തിന്റെ സഹായം അഭ്യർഥിച്ചിരുന്നു. വലിയ കയ്യടിയോടെയാണു പൊതുസഭ അദ്ദേഹത്തിന്റെ വാക്കുകൾ സ്വീകരിച്ചത്.
അതേസമയം, പട്ടാളഭരണകൂടത്തിനു യുഎന്നിന്റെ അംഗീകാരം ഇല്ലാത്തതിനാൽ ക്യാ മോ തുൻ അംബാസഡറായി തുടരുമെന്നാണ് യുഎൻ വൃത്തങ്ങൾ നല്കിയ സൂചന.