അഞ്ചു മക്കളെ കൊന്ന അമ്മയ്ക്ക് ദയാവധം
Saturday, March 4, 2023 12:02 AM IST
ബ്രസൽസ്: അഞ്ചു മക്കളെ കൊലപ്പെടുത്തിയ ബെൽജിയൻ വനിത ജനവീവെ ഹെർമൈറ്റിനെ ദയാവധത്തിനു വിധേയയാക്കി. 56 വയസുള്ള ഇവർ മാനസികപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ദയാവധത്തിന് നല്കിയ അപേക്ഷ അധികൃതർ അംഗീകരിക്കുകയായിരുന്നു.
2007 ഫെബ്രുവരി 28നാണ് ബെൽജിയത്തെ നടുക്കിയ കൂട്ടക്കൊല നടന്നത്. ഭർത്താവില്ലാത്ത സമയത്ത് മൂന്നിനും 14നും ഇടയിൽ പ്രായമുള്ള നാല് ആൺകുട്ടികളെയും ഒരു പെൺകുട്ടിയെയും വധിക്കുകയായിരുന്നു. തുടർന്ന് ജീവനൊടുക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.
2008ൽ കോടതി ഇവർക്കു തടവുശിക്ഷ വിധിച്ചു. 2019 മുതൽ മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലായിരുന്നു.
ദയാവധം നിയമവിധേയമായ ബെൽജിയത്തിൽ ഇതു തെരഞ്ഞെടുക്കുന്നവരുടെ എണ്ണം വർധിക്കുകയാണ്.