ചുഴലിക്കാറ്റ്: മലാവിയിലും മൊസാംബിക്കിലും 56 മരണം
ചുഴലിക്കാറ്റ്: മലാവിയിലും മൊസാംബിക്കിലും 56 മരണം
Tuesday, March 14, 2023 12:50 AM IST
ബ്ലാ​​ൻ​​ട​​യ​​ർ: തെ​​ക്ക​​ൻ ആ​​ഫ്രി​​ക്ക​​യി​​ൽ നാ​​ശം വി​​ത​​ച്ച് ഫ്രെ​​ഡി ചു​​ഴ​​ലി​​ക്കാ​​റ്റ്. മ​​ലാ​​വി, മൊ​​സാം​​ബി​​ക്ക് രാ​​ജ്യ​​ങ്ങ​​ളി​​ലാ​​യി അഞ്ച് പേ​​ർ മ​​രി​​ച്ചു.

ശ​​നി​​യാ​​ഴ്ച രാ​​ത്രി​​യാ​​ണു ചു​​ഴ​​ലി​​ക്കാ​​റ്റ് ആ​​ഞ്ഞ​​ടി​​ച്ച​​ത്. മ​​ലാ​​വി​​യി​​ൽ മാ​​ത്രം 51 പേ​​ർ മ​​രി​​ച്ചു. നി​​ര​​വ​​ധി പേ​​രെ കാ​​ണാ​​താ​​യി. മൊ​​സാം​​ബി​​ക്കി​​ൽ അ​​ഞ്ചു പേ​​രാ​​ണു മ​​രി​​ച്ച​​ത്. ര​​ണ്ടാം ത​​വ​​ണ​​യാ​​ണ് തെ​​ക്ക​​ൻ ആ​​ഫ്രി​​ക്ക​​യി​​ൽ ചു​​ഴ​​ലി​​ക്കാ​​റ്റ് നാ​​ശം വി​​ത​​ച്ച​​ത്. ഫെ​​ബ്രു​​വ​​രി അ​​വ​​സാ​​നം ചു​​ഴ​​ലി​​ക്കാ​​റ്റി​​ൽ വ്യാ​​പ​​ക നാ​​ശ​​ന​​ഷ്ടം സം​​ഭ​​വി​​ച്ചി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.