കുട്ടികളെ കാണാൻ അഞ്ജു പാക്കിസ്ഥാനിൽനിന്നെത്തും
Monday, September 18, 2023 1:08 AM IST
പെഷവാർ: പാക്കിസ്ഥാനിലെത്തി മതംമാറി പാക് പൗരനെ വിവാഹം കഴിച്ച അഞ്ജു അടുത്ത് ഇന്ത്യയിലെത്തുമെന്നു റിപ്പോർട്ട്. കുട്ടികളെ കാണാത്തതിൽ അഞ്ജു കടുത്ത മനഃക്ലേശത്തിലാണെന്നു പാക് ഭർത്താവ് നസ്റുള്ള പറയുന്നു.
2019ൽ ഫേസ്ബുക്ക് വഴി പരിചയപ്പെട്ട നസ്റുള്ളയെ ഇക്കഴിഞ്ഞ ജൂലൈ 25നാണ് അഞ്ജുവിവാഹം ചെയ്തത്. ഖൈബർ പഖ്തുൺക്വ പ്രവിശ്യയിലെ അപ്പർ ദിർ ജില്ലക്കാരനാണ് നസ്റുള്ള. ഇസ്ലാം മതം സ്വീകരിച്ച അഞ്ജു ഫാത്തിമയെന്ന പേരും സ്വീകരിച്ചു. വീസ കിട്ടിയാൽ താനും ഇന്ത്യയിലെത്തുമെന്ന് നസ്റുള്ള പറഞ്ഞു.
രാജസ്ഥാൻകാരനായ അരവിന്ദ് ആണ് അഞ്ജുവിന്റെ ആദ്യ ഭർത്താവ്. അരവിന്ദ്-അഞ്ജു ദന്പതികൾക്ക് 15 വയസുള്ള മകളും ആറുവയസുള്ള മകനുമുണ്ട്.