പ്രവാസി ഇന്ത്യക്കാര്‍ ഏറ്റവുമധികമുള്ള രാജ്യമാണ് അമേരിക്ക. യുഎസ് സെന്‍സസ് ബോര്‍ഡിന്റെ കണക്കുപ്രകാരം 44 ലക്ഷം ഇന്ത്യക്കാരാണ് അമേരിക്കയിലുള്ളത്. അവസരങ്ങളുടെ നാട് എന്നറിയപ്പെടുന്ന അമേരിക്കയിലേക്ക് 1960-കളിൽ കുടിയേറ്റം ആരംഭിച്ചതാണ്. ഐടിയില്‍ ഇന്ത്യക്കാരുടെ ആധിപത്യം തന്നെയുണ്ട്.
നല്ല വിദ്യാഭ്യാസവും സാമ്പത്തിക ശേഷിയുമുള്ള ഇന്ത്യന്‍ വംശജര്‍ക്ക് അമേരിക്കയില്‍ സ്വന്തമായ ഇടമുണ്ട്. ജനാധിപത്യബോധവും രാഷ്ട്രീയബോധ്യങ്ങളുമുള്ള മാതൃരാജ്യത്തിന്റെ പാരമ്പര്യമാണ് ഇന്ത്യക്കാരെ അമേരിക്കയിലെ നിര്‍ണായക ശക്തിയാക്കി മാറ്റിയത്. മത്സരരംഗത്തെ ഇന്ത്യന്‍ സാന്നിധ്യം ഇന്ത്യക്കാര്‍ക്ക് കൂടുതല്‍ ആവേശം പകരുന്നു.
അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് : ദീപികയ്ക്കുവേണ്ടി പി.ടി. ചാക്കോയും അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് വിശേഷങ്ങൾ ദീപികയ്ക്കുവേണ്ടി പി.ടി. ചാക്കോ വാഷിംഗ്ടണിൽനിന്നു റിപ്പോർട്ട് ചെയ്യും. ഒന്നര പതിറ്റാണ്ട് ദീപിക പത്രാധിപസമിതി അംഗമായിരുന്ന ചാക്കോ ഇക്കാലയളവിൽ ബിർള ഫൗണ്ടേഷൻ ഫെല്ലോഷിപ്, യൂണിയൻ കാത്തലിക് പ്രസ് ഇന്റർനാഷണൽ അവാർഡ് ഉൾപ്പെടെ പത്ത് അവാർഡുകൾ നേടിയിട്ടുണ്ട്. മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയുടെ പ്രസ് സെക്രട്ടറിയായി 15 വർഷം പ്രവർത്തിച്ചിട്ടുമുണ്ട്.