കരാട്ടെ പ്രചാരകന് അപൂർവ നേട്ടം
Friday, November 8, 2019 11:58 PM IST
ആലുവ: സംസ്ഥാനത്ത് ഷിറ്റോറിയൂ കരാട്ടെ വിഭാഗത്തിൽ എട്ടാം ഡിഗ്രി ഡാൻ ബ്ലാക്ക് ബെൽറ്റ് കരസ്ഥമാക്കുന്ന ആദ്യ മലയാളിയായി എ.എസ്.സുരേന്ദ്രകുമാർ. ആലുവ സ്വദേശിയായ സുരേന്ദ്രൻ കേരളത്തിൽ കരാട്ടെ പ്രചരിപ്പിച്ചവരിൽ പ്രധാനിയാണ്. 1977 മുതൽ കരാട്ടെ പരിശീലകനായി മാറിയ സുരേന്ദ്രന് നാലു തലമുറകളിലായി വലിയ ശിഷ്യ സമ്പത്താണ് ഉള്ളത്. മൈസൂരിൽ നടന്ന ദേശീയ കരാട്ടെ ടൂർണമെന്റിലെ ചടങ്ങിലാണ് 64 കാരനായ സുരേന്ദ്രന് അപൂർവ ബഹുമതി ലഭിച്ചത്.ഭാര്യ: പുഷ്പലത. മകൻ എ.എസ്.സൂരജ് കുമാർ കരാട്ടെ പരിശീലകനാണ്.