ബാൽശ്രേയസിനു സ്വർണം, ലക്ഷ്മിക്കു വെള്ളി
Friday, April 16, 2021 12:04 AM IST
ആലപ്പുഴ: റോളർ സ്കേറ്റിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ ചണ്ഡീഗഡിലെ മൊഹാലിയിൽ നടത്തിയ ദേശീയ കേഡറ്റ്, സബ് ജൂണിയർ, ജൂണിയർ, സീനിയർ, മാസ്റ്റേഴ്സ് റോളർ സ്കേറ്റിംഗ് ചാന്പ്യൻ ഷിപ്പിൽ ബി.ജി. ബാൽശ്രേയസും (സ്വർണം) ലക്ഷ്മി എസ്. ദത്തും (വെള്ളി) കേരളത്തിനുവേണ്ടി മെഡലുകൾ നേടി. റോളർ സ്കൂട്ടർ സീനിയർ, സബ് ജൂണിയർ വിഭാഗങ്ങളിലാണ് ഇരുവരും മെഡൽ നേടിയത്.
ആരോഗ്യ വകുപ്പ് വെക്ടർ കണ്ട്രോൾ യൂണിറ്റ് ഫൈലേറിയ ഇൻസ്പെക്ടർ പി.ആർ. ബാലഗോപാലിന്റെയും കനറാ ബാങ്ക് സർക്കിൾ ഓഫീസ് ഓഫീസർ എൽ. ഗീതയുടെയും മകനാണ് ബാൽശ്രേയസ്. കൃഷിഭവൻ കൃഷി അസിസ്റ്റന്റ് ജൂലിയുടെയും ഡി. സജിയുടെയും മകളാണ് ലക്ഷ്മി.