ആനമങ്ങാട്ട് കൊയ്ത്തുത്സവം
1578941
Saturday, July 26, 2025 6:02 AM IST
ആനമങ്ങാട്: ആനമങ്ങാട് ശ്രീകുന്നിൻമേൽ ഭഗവതി ക്ഷേത്രം വക പാടശേഖരത്തിലെ ഒന്നാംവിള കൊയ്ത്തുത്സവം ഒറ്റപ്പാലം എംഎൽഎ അഡ്വ. പ്രേംകുമാർ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് മെംബർ എം.പി. മജീദ് അധ്യക്ഷത വഹിച്ചു.
ട്രസ്റ്റ് ബോർഡ് ചെയർമാൻ നാരായണൻ അവനൂർ, ക്ഷേത്രം സെക്രട്ടറി എൻ.പി. മുരളി, ടി.പി. മോഹൻദാസ്, പി.പി. ചന്ദ്രശേഖരൻ, കെ. പ്രേംകുമാർ, ബഷീർ തുളിയത്ത്, എ.വി. ജോണ്സണ്, കൃഷി ഓഫീസർ റെജീന, മാതൃസമിതി പ്രസിഡന്റ് രുഗ്മിണി അമ്മ തുടങ്ങിയവർ പ്രസംഗിച്ചു.
ശബരിമല, ചോറ്റാനിക്കര, അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രം, ചെർപ്പുളശേരി അയ്യപ്പൻകാവ് തുടങ്ങിയ 500 ലധികം ക്ഷേത്രങ്ങളിലേക്ക് നിറഉത്സവത്തിന് "നിറകതിർ’ ഇവിടെ നിന്നാണ് കൊണ്ടുപോകുന്നത്.
120 ദിവസത്തിലധികം മൂപ്പുള്ള ഉറൂണികൈമ വിത്താണ് ഉപയോഗിച്ചിട്ടുള്ളത്. കൃഷി ഓഫീസർ റെജീനയുടെ നിർദേശ പ്രകാരം മണലായ പ്രകാശനാണ് കൃഷി നടത്തിപ്പിന്റെ ചുമതല.