വോളണ്ടിയർമാർക്ക് പരിശീലനം നൽകി
1578220
Wednesday, July 23, 2025 5:41 AM IST
അങ്ങാടിപ്പുറം: പുത്തനങ്ങാടി പെയിൻ ആൻഡ് പാലിയേറ്റീവ് ക്ലിനിക്കിൽ രോഗീപരിചരണത്തിൽ തൽപരരായ വോളണ്ടിർമാർക്ക് പരിശീലനം സംഘടിപ്പിച്ചു.
ഇന്ത്യൻ അസോസിയേഷൻ ഓഫ് പാലിയേറ്റീവ് കെയർ കണ്‍വീനർ എം.ജി. പ്രവീണ്‍ ക്ലാസ് നയിച്ചു. 103 വോളണ്ടിയർമാർ പങ്കെടുത്തു.
പാലിയേറ്റീവ് പ്രസിഡന്റ് എം.ടി. കുര്യാക്കോസ്, സെക്രട്ടറി കെ.ടി. നൗഷാദലി, വോളണ്ടിയർ കോഓർഡിനേറ്റർ സി.ടി. സന ഷിറിൻ എന്നിവർ പ്രസംഗിച്ചു.