പെരുന്പാന്പിനെ പിടികൂടി
1578463
Thursday, July 24, 2025 5:31 AM IST
മേലാറ്റൂർ: കാര്യവട്ടത്തെ പറൊക്കോട് സക്കീറിന്റെ പറന്പിൽ കാടുവെട്ടുന്നതിനിടയിൽ കാണപ്പെട്ട പെരുന്പാന്പിനെ ജില്ലാ ട്രോമാ കെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് പ്രവർത്തകർ പിടികൂടി.
പെരുന്പാന്പിനെ കണ്ടതോടെ നാട്ടുകാർ സമീപത്തെത്തിയതോടെ പെരുന്പാന്പ് പരിസരത്തെ കുളത്തിലേക്ക് ഇറങ്ങി. തുടർന്ന് ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് പെരുന്പാന്പിനെ പിടികൂടാൻ കഴിഞ്ഞത്.
വനം വകുപ്പ് സർപ്പ റെസ്ക്യൂവർമാരായ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് ലീഡർ ജബ്ബാർ ജൂബിലിയുടെ നേതൃത്വത്തിൽ ഫാറൂഖ് പൂപ്പലം, യൂണിറ്റ് പ്രവർത്തകരായ ജിൻഷാദ് പൂപ്പലം, സനൂബ് തട്ടാരക്കാട്, സുബീഷ് പരിയാപുരം, വിജയകുമാർ മണ്ണാർമല, മുസ്തഫ എന്നിവർ ചേർന്നാണ് പെരുന്പാന്പിനെ പിടികൂടിയത്.
പെരുന്പാന്പിനെ പിന്നീട് വനം വകുപ്പിന് കൈമാറും.