ആവേശമായി സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ്
1578947
Saturday, July 26, 2025 6:02 AM IST
കുറുവ: കുറുവ എയുപി സ്കൂൾ പാർലമെന്റ് ഇലക്ഷനിൽ ജനാധിപത്യരീതിയിലൂടെ വോട്ടു ചെയ്ത് വിദ്യാർഥികൾ. 75 ശതമാനം പോളിംഗ് രേഖപ്പെടുത്തി. സ്കൗട്ട് ആൻഡ് ഗൈഡ്, ജെആർസി യൂണിറ്റുകൾ പോളിംഗ് സ്റ്റേഷന് ചുറ്റും "സുരക്ഷാ’ സംവിധാനങ്ങൾ ഒരുക്കിയിരുന്നു. നൂറിലധികം വോട്ടർമാരാണ് വോട്ട് രേഖപ്പെടുത്തിയത്.
ശക്തമായ പോരാട്ടത്തിനൊടുവിൽ സ്കൂൾ ലീഡറായി ഫാത്തിമ ഷൻഹയും ഡെപ്യൂട്ടി ലീഡറായി മുഹമ്മദ് ഷാദിലും തെരഞ്ഞെടുക്കപ്പെട്ടു. ഏഴു വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഫാത്തിമ ഷൻഹ ലീഡറായി തെരഞ്ഞെടുക്കപ്പെട്ടത്.
ദേവ്നന്ദ്, എഷൽ, നസൽ, നിഹാൻ, നിഷാൻ എന്നിവർ വിവിധ മന്ത്രിമാരായി. ജനാധിപത്യരീതികൾ പുത്തൻതലമുറയ്ക്ക് പരിചയപ്പെടുത്തുകയായിരുന്നു ലക്ഷ്യം. സ്കൂൾ സോഷ്യൽ ക്ലബ് നേതൃത്വം വഹിച്ചു.