മരം വീണ് സ്കൂൾ കെട്ടിടം തകർന്നു
1578945
Saturday, July 26, 2025 6:02 AM IST
മഞ്ചേരി : ഇന്നലെ വൈകീട്ടുണ്ടായ ശക്തമായ കാറ്റിൽ മരം വീണ് സ്കൂൾ കെട്ടിടം തകർന്നു. പയ്യനാട് ചെറുകുളം ഗവണ്മെന്റ് എൽപി സ്കൂൾ കെട്ടിടമാണ് തകർന്നത്.
വൈകീട്ട് സ്കൂൾ വിട്ട് കൂട്ടികൾ പോയതിന് ശേഷമാണ് മരം വീണത്. ഇത് വലിയ ദുരന്തം ഒഴിവാക്കി. മരം വീണ് ഓട് തകർന്ന് ക്ലാസ് മുറിയിലേക്കും വരാന്തയിലേക്കും വീണിട്ടുണ്ട്.