ഇന്റർ സ്റ്റേറ്റ് യൂത്ത് എക്സ്ചേഞ്ച് പ്രോഗ്രാമിലേക്ക് പിടിഎം കോളജിൽ നിന്ന് രണ്ട് പേർ
1578217
Wednesday, July 23, 2025 5:38 AM IST
പെരിന്തൽമണ്ണ: ഇന്ന് മുതൽ 26 വരെ ഹരിയാനയിലെ കുരുക്ഷേത്രയിൽ നടക്കുന്ന ഇന്റർ സ്റ്റേറ്റ് യൂത്ത് എക്സ്ചേഞ്ച് പ്രോഗ്രാമിൽ പങ്കെടുക്കുന്നതിനുള്ള കേരളത്തിൽ നിന്നുള്ള 25 അംഗ സംഘത്തിലേക്ക് പെരിന്തൽമണ്ണ പിടിഎം ഗവണ്മെന്റ് കോളജിലെ രണ്ട് എൻഎസ്എസ് വോളണ്ടിയർമാർ തെരഞ്ഞെടുക്കപ്പെട്ടു.
മൂന്നാം വർഷ ബിരുദ വിദ്യാർഥികളായ ഹിഷാം ജാഫർ അലി, ഫാത്തിമ ഷാമില എന്നിവരാണ് കാലിക്കട്ട് യൂണിവേഴ്സിറ്റിയെ പ്രതിനിധീകരിച്ചു പങ്കെടുക്കുന്ന യൂത്ത് ടീമിൽ ഇടം നേടിയത്.
ഏക് ഭാരത് ശ്രേഷ്ഠ ഭാരത് എന്ന ദേശീയ ആശയത്തെ ആസ്പദമാക്കി നടക്കുന്ന പരിപാടിയിൽ 900 യുവപ്രതിഭകൾ അവരുടെ സംസ്ഥാനത്തിന്റെ വിവിധ കലാ സംസ്കാരിക വൈഭവം അവതരിപ്പിക്കുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം.
കോളജ് എൻഎസ്എസ് യൂണിറ്റുകളുടെ നേതൃത്വത്തിൽ യൂത്ത് ടീം അംഗങ്ങൾക്ക് നൽകിയ യാത്രയയപ്പ് പ്രിൻസിപ്പൽ ഡോ. അഫ്സൽ ജമാൽ ഉദ്ഘാടനം ചെയ്തു. ഡോ. അനില, ഡോ. ബിബീഷ്, ഡോ. മുഹമ്മദ് സലീം എന്നിവർ പ്രസംഗിച്ചു.