കാറ്റിൽ വള്ളിപ്പടർപ്പ് റോഡിൽ പതിച്ചു
1578210
Wednesday, July 23, 2025 5:35 AM IST
വണ്ടൂർ:കനത്ത മഴയിലും കാറ്റിലും മരക്കൊന്പും വള്ളിപ്പടർപ്പും റോഡിലേക്ക് വീണു. നടുവത്ത് അത്താസിനു സമീപം റോഡിലേക്കാണ് മരത്തിലെ വള്ളിപ്പടർപ്പ് അടക്കം പതിച്ചത്.
ഈ സമയം റോഡിൽ വാഹനങ്ങൾ ഇല്ലാത്തതിനാൽ അപകടം ഒഴിവായി. റോഡിന്റെ ഒരുഭാഗം ഒഴിവായതിനാൽ ഗതാഗത തടസം നേരിട്ടില്ല.
തിരുവാലിയിൽ നിന്നെത്തിയ അഗ്നിശമന സേനയാണ് വള്ളിപ്പടർപ്പും മരക്കൊന്പും വെട്ടിമാറ്റി ഗതാഗത യോഗ്യമാക്കിയത്.