"ഹോപ്പ് ആൻഡ് ഹാപ്പിനെസ്സ് ' ലോക ഐവിഎഫ് ദിനം ആചരിച്ചു
1578721
Friday, July 25, 2025 5:53 AM IST
പെരിന്തല്‍മണ്ണ : കിംസ് അല്‍ശിഫ ഹോസ്പിറ്റലിലെ ഷിഫാ ഫെര്‍ട്ടിലിറ്റി വിഭാഗത്തിന്റെ കീഴില്‍ ലോക ഐ.വി.എഫ്. ദിനാചരണം "ഹോപ്പ് ആൻഡ് ഹാപ്പിനെസ്സ് ' എന്ന പേരില്‍ പ്രോഗ്രാം സംഘടിപ്പിച്ചു.
ജൂലൈ 25 നാണ് ലോകമെമ്പാടും ഐവിഎഫ് ദിനമായി ആചരിക്കുന്നത്. ഷിഫാ ഫെര്‍ട്ടിലിറ്റി വിഭാഗത്തിന്റെ കീഴിലെ ചികിത്സയിലൂടെ കുഞ്ഞെന്ന സ്വപ്നം സാക്ഷാത്കരിച്ചവരും, ചികിത്സ നടത്തികൊണ്ടരിക്കുന്നവരും കിംസ് അല്‍ശിഫ അക്കാദമിക് ഹാളില്‍ സംഗമിച്ചു. ഫെര്‍ട്ടിലിറ്റി വിഭാഗത്തിലെ ചികിത്സാ രീതിയെകുറിച്ച് റീപ്രൊഡക്ടീവ് മെഡിസിന് കണ്‍സള്‍ട്ടന്റ് ഡോ. നിഷ ബോധവല്‍ക്കരണ ക്ലാസെടുത്ത് സംസാരിച്ചു.
മെന്റലിസ്റ്റ് അനന്തുവിന്റെ നേതൃത്വത്തിലുള്ള ഹാപ്പിനസ്സ് പ്രോഗ്രാം എന്നിവയും ഇതിനോടനുബന്ധിച്ച് സംഘടിപ്പിച്ചു പരിപാടികളുടെ ഉദ്ഘാടനം കിംസ് അല്‍ശിഫ വൈസ് ചെയര്മാന് ഡോ. പി. ഉണ്ണീന്‍ നിര്‍വഹിച്ചു. മെഡിക്കല്‍ സൂപ്രണ്ട് ഡോ. മുഹമ്മദ് യഹിയ്യ അധ്യക്ഷനായ ചടങ്ങില്‍ റീപ്രൊഡക്ടീവ് മെഡിസിന് സെപ്ഷ്യലിസ്റ്റ് ഡോ. നിഷ സ്വാഗതം പറഞ്ഞു.
ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ പ്രിയന് കെ.സി. നന്ദി പറഞ്ഞ ചടങ്ങില്‍ പീഡിയാട്രിക് വിഭാഗം മേധാവി ഡോ. അബ്ദുറഹിമാന്, കണ്‍സള്‍ട്ടന്റ് നിയോനാറ്റോളജിസ്റ്റ് ഡോ. മൊയ്തീന് ബാബു പേരയില്‍ , ഗൈനക്കോളജി സീനിയര്‍ കണ്‍സള്‍ട്ടന്റുമാരായ ഡോ. വത്സ ബി ജോര്‍ജ്ജ്,
ഡോ. ബുഷ്റ, ഗൈനക്കോളജിസ്റ്റ് ഡോ. ആമിന നൗഷാദ് , പീഡിയാട്രീഷന്‍ ഡോ. ആദില്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു. നൂറോളം പേര് പരിപാടിയില്‍ പങ്കെടുത്തു.