നിലന്പൂർ ലയണ്‍സ് ക്ലബിന് പുതിയ ഭാരവാഹികൾ
1578213
Wednesday, July 23, 2025 5:35 AM IST
നിലന്പൂർ: നിലന്പൂർ ലയണ്‍സ് ക്ലബിന്റെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു. സ്ഥാനാരോഹണ ചടങ്ങിന് ഡിസ്ട്രിക്ട് വൈസ് ഗവർണർ കെ.പി.എ. റഹ്മാൻ നേതൃത്വം നൽകി.
2019-20 ലെ വെള്ളപ്പൊക്ക ദുരിതത്തിൽ സഹായവുമായെത്തിയ എമർജൻസി റെസ്ക്യു ഫോഴ്സിന് സാധന സാമഗ്രികൾ, ഉപകരണങ്ങൾ, ഇൻഷ്വറൻസ് എന്നിവ വിതരണം ചെയ്തു. കഴിഞ്ഞ ദിവസം നിലന്പൂർ രക്തബാങ്കിന് രക്തം ശേഖരിക്കുന്നതിന് പ്രവർത്തിച്ച നിലന്പൂർ അമൽ കോളജിലെ എൻഎസ്എസ് യൂണിറ്റുമായി തുടർസഹകരണവും വാഗ്ദാനം ചെയ്തു.
നിലന്പൂരിലെ വയോമിത്രത്തിലെ അംഗങ്ങൾക്കായി നടത്തുന്ന മാനസികോല്ലാസ പ്രവർത്തനങ്ങൾ തുടരും. ശസ്ത്രക്രിയ ആവശ്യമായ ഒരു രോഗിക്ക് സഹായധനം വിതരണം ചെയ്തു.
യോഗത്തിൽ സോണൽ ചെയർമാൻ കേണൽ (റിട്ട.) സാഞ്ജോ, ദുരന്ത നിവാരണ ഡിസ്ട്രിക്ട് ചെയർമാൻ ജോർജ് വർഗീസ്, പ്രൊജക്ട് ചെയർമാൻ ജോഷ്വാ കോശി, ഖജാൻജി സിബി കെ. ജോസ് എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികൾ: ബാലകൃഷ്ണൻനായർ (പ്രസിഡന്റ്), സണ്ണി തോമസ് (സെക്രട്ടറി), ബോസ്കോ (ഖജാൻജി).