ജനത്തെ ഭീതിയിലാഴ്ത്തി കാട്ടാനയുടെ ആക്രമണം
1578714
Friday, July 25, 2025 5:53 AM IST
വീടിന്റെ ജനൽ തകർത്തു, വീട്ടുമുറ്റത്ത് നിറുത്തിയിട്ട ബൈക്കിന് നേരേയും ആക്രമണം
നിലന്പൂർ: പെരുവമ്പാടത്ത് വീടിന് നേരേ കാട്ടാനയുടെ ആക്രമണം. കാട്ടാനയെ ഓടിക്കാൻ ശ്രമിച്ചപ്പോൾ കാട്ടാന അസീസിന്റെ വീട്ടുമുറ്റത്തേക്ക് എത്തുകയും വാതിലിന്റെ ജനൽ തകർക്കാൻ ശ്രമിക്കുകയായിരുന്നു.
ഭയന്ന് വീട്ടിൽ കയറി കതകടച്ച് രക്ഷപ്പെടുകയായിരുന്നു. രണ്ടു മണിക്കൂറോളം സമയമാണ് കാട്ടാന ജനവാസ മേഖലയിൽ തമ്പടിച്ചത്. ഉപദ്രവകാരിയായ മേഴയാനയാണ്. വീട്ടുമുറ്റങ്ങളിലേക്ക് എത്തുന്നതെന്നും ഷറഫുദ്ദീൻ പറഞ്ഞു. വെട്ടിക്കുഴിയിൽ തങ്കച്ചന്റെ വീട്ടുമുറ്റത്ത് നിറുത്തിയിട്ട ബൈക്കാണ് കാട്ടാന തകർത്തത്.
തങ്കച്ചൻ തന്റെ കൃഷിയിടത്തിൽ പ്ലാന്റ് ചെയ്യതിരുന്ന 300 ലേറെ റബർ തൈകൾ പല തവണകളായി കാട്ടാന നശിപ്പിച്ചതിനാൽ സ്ഥലം കൃഷി ചെയ്യാതെ തരിശായി ഇട്ടിരിക്കുകയാണ്. രാത്രി 10.30 ഓടെയാണ് എടക്കോട് വനമേഖലയിൽ നിന്നും കാട്ടാന പെരുവമ്പാടത്തേക്ക് എത്തിയത്. നാട്ടുകാർ ഏറെ നേരം പണിപ്പെട്ടാണ് കാട്ടാനയെ കാടുകയറ്റിയത്. പൂച്ചാലിൽ കുഞ്ഞച്ചന്റെ വീട്ടുമുറ്റത്തെ തെങ്ങും തകർത്തു.
ചാലിയാർ പഞ്ചായത്തിലെ വേട്ടേക്കോട് ഭാഗത്തും കാട്ടാനകൾ വ്യാപകമായി കൃഷി നശിപ്പിച്ചു. ചാലിയാർ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലായി കാട്ടാനകൾ വീടുകളുടെ മതിൽ തകർക്കുന്നതും. വീടിന്റെ ജനലുകൾ തകർക്കുന്നതും വീട്ടുമുറ്റങ്ങളിലിൽ നിറുത്തിയിടുന്ന വാഹനങ്ങൾ തകർക്കുന്തും ജനങ്ങളെ ഭീതിയിലാക്കിയിരിക്കുകയാണ്. നിലമ്പൂർ നോർത്ത് ഡിഎഫ്ഒയുടെ നേതൃത്വത്തിൽ ഇന്ന് ചാലിയാർ പഞ്ചായത്തിൽ സർവകക്ഷി യോഗം നടക്കും.
കരുവാരകുണ്ട്: സൗരോർജ്ജ വേലി തകർത്ത് സ്വകാര്യ വ്യക്തികളുടെ കൃഷിയിടത്തിലെത്തിയ കാട്ടാനകൾ വ്യാപക കൃഷി നാശം വരുത്തി.
കൽക്കുണ്ട് ആർത്തലക്കുന്നിന് സമീപമാണ് സ്വകാര്യ വ്യക്തികളുടെ കൃഷിയിടത്തിന് സുരക്ഷയൊരുക്കാൻ സ്ഥാപിച്ച സൗരോർജ വേലികൾ കാട്ടാനകൾ തകർത്തത്. കഴിഞ്ഞദിവസ പുലർച്ചെയാണ് കാട്ടാനക്കൂട്ടം സൗരോർജ്ജവേലികൾ തകർത്ത് കൃഷിയിടത്തിൽ പ്രവേശിച്ചത്. കാട്ടാനകൾ സൗരോർജ്ജ വേലി തകർത്ത സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിനു സമീപം ജനങ്ങൾ താമസിക്കുന്ന ഭാഗം കൂടിയാണ്.
കാട്ടാനങ്ങൾ കൂട്ടമായി വീണ്ടും കൃഷിയിടത്തിലെത്തുകയും പരിസരപ്രദേശങ്ങളിലേക്ക് എത്തിച്ചേരുകയും ചെയ്യുന്നത് ജനങ്ങൾക്ക് ഭീഷണി സൃഷ്ടിക്കുമെന്നും പ്രദേശവാസികൾ പറഞ്ഞു. കാട്ടാനകളെ തുരത്താൻ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ നടത്തണമെന്നാണ് കൃഷിക്കാരുടെയും പ്രദേശവാസികളുടെയും ആവശ്യം.