കിളിക്കുന്ന് കാവിൽ കർക്കടക വാവുബലിക്ക് ഒരുക്കങ്ങളായി
1578214
Wednesday, July 23, 2025 5:35 AM IST
ചെമ്മലശേരി: ചെമ്മലശേരി കിളിക്കുന്ന്കാവ് ആലിക്കൽ ഭഗവതി ക്ഷേത്രക്കടവിൽ കർക്കടക വാവുബലിക്ക് ഒരുക്കങ്ങളായി. നാളെ രാവിലെ അഞ്ച് മുതലാണ് വാവുബലി. ബലി ദ്രവ്യങ്ങൾ കടവിൽ വിതരണം ചെയ്യും. ക്ഷേത്രത്തിലെത്തുന്ന മുഴുവനാളുകൾക്കും പ്രഭാത ഭക്ഷണം വിതരണം ചെയ്യും.
തലേ ദിവസമെത്തുന്നവർക്ക് സൗജന്യ താമസവും ദേവസ്വം ഒരുക്കിയിട്ടുണ്ട്. പിതൃതർപ്പണത്തിന് തൃപ്രയാർ അനിൽ ശാസ്ത്രികളും തിലഹോമത്തിന് മേൽശാന്തി കൃഷ്ണമുരാരി ഭട്ടും മുഖ്യകാർമികത്വം വഹിക്കും. കോഴിശേരിതൊടി നാരായണൻകുട്ടിയുടെ നേതൃത്വത്തിൽ ഭാഗവത പാരായണവും ഉണ്ടായിരിക്കും.