രാമൻചാടി പദ്ധതി യാഥാർഥ്യമാക്കണം: കേരള കർഷക സംഘം
1578208
Wednesday, July 23, 2025 5:35 AM IST
ഏലംകുളം: രാമൻചാടി കുടിവെള്ള പദ്ധതി രണ്ടാംഘട്ടം ഉടൻ യാഥാർഥ്യമാക്കണമെന്ന് കേരള കർഷക സംഘം എലംകുളം പഞ്ചായത്ത് സമ്മേളനം ആവശ്യപ്പെട്ടു.
രാമൻചാടി ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ രണ്ടാംഘട്ടം പാറക്കൽമുക്ക്, ചെറുകര, കിഴങ്ങത്തോൽ എന്നിവിടങ്ങളിലേക്ക് നീട്ടുന്നതിന് 2021 ൽ കനാൽ സർവേ നടത്തുകയും പള്ളത്ത് കടവിൽ തടയണ നിർമാണത്തിന് മണ്ണ് പരിശോധനയും പൂർത്തീകരിച്ച് ഡിപിആർ ഇറിഗേഷൻ വകുപ്പ് സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്.
ഈ പദ്ധതി വരുന്നതോടെ ചെറുകര, കിഴങ്ങത്തോൽ പ്രദേശത്തെയും പെരിന്തൽമണ്ണ മുനിസിപ്പാലിറ്റിയിലെ കുന്നപ്പളളി പ്രദേശത്തെയും കർഷകർക്ക് ആശ്വാസമാകും. അതിനാൽ പദ്ധതി അടിയന്തരമായി പൂർത്തികരിക്കാൻ നടപടി വേണമെന്ന് സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.
കർഷക സംഘം സംസ്ഥാന കമ്മിറ്റി അംഗം സി. ദിവാകരൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. പി. സുധീർബാബു അധ്യക്ഷത വഹിച്ചു. എം. സോമസുന്ദരൻ റിപ്പോർട്ട് അവതരിപ്പിച്ചു. പി. ഗോവിന്ദപ്രസാദ്, ടി.കെ. ജയൻ, എസ്. ശ്രീരാജ്, പി. അജിത് കുമാർ, എൻ. വാസുദേവൻ, എ. ലിജി എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: പി. സുധീർബാബു (പ്രസിഡന്റ്), എം. സോമസുന്ദരൻ (സെക്രട്ടറി), കെ. മധുസൂധനൻ (ഖജാൻജി).