തേനീച്ചക്കൂട് നീക്കം ചെയ്തു
1578942
Saturday, July 26, 2025 6:02 AM IST
പട്ടിക്കാട്: പട്ടിക്കാട് കമാനത്ത് താമസിക്കുന്ന മൻസൂറിന്റെ വീട്ടുപരിസരത്ത് ഭീഷണിയുയർത്തിയ തേനീച്ചക്കൂട് സുരക്ഷിതമായി നീക്കം ചെയ്ത് ജില്ലാ ട്രോമാ കെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് പ്രവർത്തകർ. മേലാറ്റൂർ സ്റ്റേഷൻ യൂണിറ്റ് ലീഡർ ഉമ്മർ പട്ടിക്കാട് അറിയിച്ചതിനെ തുടർന്നാണ് പ്രവർത്തകർ സ്ഥലത്തെത്തിയത്.
സ്റ്റേഷൻ യൂണിറ്റ് ലീഡർ ജബ്ബാർ ജൂബിലിയുടെ നേതൃത്വത്തിൽ സുമേഷ് വലന്പൂർ, വാഹിദ അബു, ഹുസൻ കക്കൂത്ത്, ഫാറൂഖ് പൂപ്പലം, സനൂബ് തട്ടാരക്കാട്, സുബീഷ് പരിയാപുരം എന്നിവരാണ് തേനീച്ചക്കൂട് നീക്കം ചെയ്തത്.