ആനമങ്ങാട്ട് കൊയ്ത്തുൽസവം നാളെ
1578467
Thursday, July 24, 2025 5:34 AM IST
പെരിന്തൽമണ്ണ: ആനമങ്ങാട് ശ്രീകുന്നിൻമേൽ ഭഗവതി ക്ഷേത്രം വക പാടശേഖരത്തിലെ ഒന്നാംവിള കൊയ്ത്തു ഉത്സവം നാളെ രാവിലെ ഏഴിന് നടക്കും.
ശബരിമല, ചോറ്റാനിക്കര, അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രം, ചെർപ്പുളശേരി അയ്യപ്പൻകാവ് തുടങ്ങി 500ലധികം ക്ഷേത്രങ്ങളിലെ ഇല്ലംനിറ മഹോത്സവത്തിനുള്ള നിറകതിർ ഒരുക്കുന്നതിനാണ് കൊയ്ത്തുൽസവം സംഘടിപ്പിക്കുന്നത്.
120 ദിവസത്തിലധികം മൂപ്പുള്ള "ഉറുണി കൈമ’ വിത്താണ് ഇപ്രാവശ്യം ഉപയോഗിച്ചിട്ടുള്ളത്. കെ. പ്രേംകുമാർ എംഎൽഎ വിശിഷ്ടാതിഥിയായിരിക്കും.