അവാർഡ് ദാനവും രക്ഷാകർതൃ യോഗവും നടത്തി
1578218
Wednesday, July 23, 2025 5:38 AM IST
നിലന്പൂർ: മൈലാടി അബൂബക്കർ കാരക്കുന്ന് സ്മാരക ശാന്തിഗ്രാമം മദ്രസയുടെ ആഭിമുഖ്യത്തിൽ വിവിധ രംഗങ്ങളിൽ കഴിവ് തെളിയിച്ച വിദ്യാർഥികൾക്കുള്ള അവാർഡ് ദാനവും രക്ഷകർതൃ യോഗവും നടത്തി. പി.വി. അബ്ദുൾ വഹാബ് എംപി ഉദ്ഘാടനം ചെയ്തു.
കെ. റഷീദ് അധ്യക്ഷത വഹിച്ചു. പി.എം. ഉസ്മാനലി, അമൽ കോളജ് പ്രിൻസിപ്പൽ പ്രഫ. ഡോ. കെ.പി. മുഹമ്മദ് ബഷീർ, ഡോ. എൻ. ശിഹാബുദ്ദീൻ, എം. കദീജ, സാജിദ് മൈലാടി, നാലകത്ത് വീരാൻകുട്ടി, മുനീർ അഗ്രഗാമി, ആന്പുക്കാടൻ ഹനീഫ, വി. ഉസ്മാൻ, ഷഹീന എന്നിവർ പ്രസംഗിച്ചു. ഡോ. അബ്ദുൾ വഹാബ് എളന്പിലാക്കോട് ക്ലാസ് നയിച്ചു.
വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ചടങ്ങിൽ അനുമോദിച്ചു.