ബിരിയാണിയലും മന്തിയിലും കൃത്രിമ നിറം ചേർക്കുന്നു
1581713
Wednesday, August 6, 2025 5:26 AM IST
കോഴിക്കോട്: ഹോട്ടലുകളില്‍ ബിരിയാണിയിലും മന്തിയിലും ഇറച്ചിയിലും കൃത്രിമ നിറം ചേര്‍ക്കുന്നതായി കെണ്ടത്തി. കഴിഞ്ഞ മൂന്നു മാസം കോഴിക്കോട് ജില്ലയില്‍ നിന്ന് 471 സാമ്പിള്‍ ശേഖരിച്ചതില്‍ 48 ഭക്ഷ്യവസ്തുക്കള്‍ നിലവാരമില്ലാത്തവയായി കണ്ടെത്തിയിട്ടുണ്ട്. ഹോട്ടല്‍ ഭക്ഷണത്തില്‍ ഒന്നും തന്നെ കൃത്രിമ നിറങ്ങള്‍ ചേര്‍ക്കാന്‍ നിയമം അനുവദിക്കുന്നില്ലെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് അറിയിച്ചു.
എന്നാല്‍ ചില സ്ഥാപനങ്ങള്‍ നിയമ നിയമവിരുദ്ധമായി ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി കൃത്രിമ നിറങ്ങള്‍ ഉപയോഗിക്കുന്നതായി പരിശോധനയില്‍ കണ്ടെത്തി. അത്തരം സ്ഥാപനങ്ങള്‍ക്കെതിരെ നിയമനടപടികള്‍ ഭക്ഷ്യസുരക്ഷ വകുപ്പ് ആരംഭിച്ചു .
മൂന്ന് മാസത്തില്‍ സംശയത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധനയ്ക്കായി എടുത്ത സാമ്പിളുകളില്‍ ആണ് കൃത്രിമമായി ഉപയോഗിക്കുന്നതായി കണ്ടെത്തിയത് . പയ്യോളി ചിക്കന്‍ പയ്യോളി, ഒലിവ് ഫാമിലി റസ്റ്റോറന്റ് ചാലിക്കര പേരാമ്പ്ര, രുചി കാറ്ററിംഗ് കടമേരി, കാലിക്കറ്റ് കറാച്ചി ദര്‍ബാര്‍ തൊണ്ടയാട്, ഹട്ട് മള് കുസിന്‍ ചോറോട്,
ആമിസ് കിച്ചന് വേങ്ങേരി, എന്‍ ആര് ഫുഡ് കോര്‍ട്ട് വെള്ളിപ്പറമ്പ് കോഴിക്കോട് എന്നീ സ്ഥാപനത്തില്‍ നിന്നും ശേഖരിച്ച ഭക്ഷ്യവസ്തുക്കളിലാണ് കൃത്രിമന്ത്രങ്ങള് ചേര്‍ത്തിട്ടുള്ളതായി കണ്ടെത്തിയത്.