ബേപ്പൂര്‍ ഗോഡൗണിലെ കേടായ അരി മാറ്റാന്‍ ഭക്ഷ്യമന്ത്രിയുടെ നിര്‍ദേശം
1581714
Wednesday, August 6, 2025 5:26 AM IST
കോഴിക്കോട്: ബേപ്പൂര്‍ എന്‍എഫ്എസ്എ ഗോഡൗണിലെ കേടായ അരി സെന്‍ട്രല്‍ വെയര്‍ ഹൗസിംഗ് ഗോഡൗണിലേക്ക് മാറ്റാന്‍ ഭക്ഷ്യ മന്ത്രി ജി.ആര്. അനില്‍ നിര്‍ദേശം നല്കി.
ബേപ്പൂര്‍ ഗോഡൗണിലെ തൊഴിലാളി പ്രശ്നം എത്രയും വേഗം ഒത്തുതീര്‍ക്കുന്നതിനും അരി വിതരണം സാധാരണ നിലയിലാക്കുന്നതിനും രണ്ടു ദിവസത്തികം നടപടിയുണ്ടാവമെന്നും മന്ത്രി നിര്‍ദേശം നല്കി. ഗസ്റ്റഹൗസിലേക്ക് കളക്ടറേയും ഡിഎസ്ഒയേയും വിളിച്ചുവരുത്തിയാണ് മന്ത്രി നിര്‍ദേശം നല്‍കിയത്.
തൊഴിലാളികളുടെ ശീതസമരത്തെതുടര്ന്നാണ് കഴിഞ്ഞ ആറുമാസമായി റേഷന്‍ സാധനങ്ങള്‍ ബേപ്പൂര്‍ ഗോഡൗണില്‍ കെട്ടികിടക്കുന്നത്. ചാക്കുകള്‍ പൊട്ടി റേഷന്‍സാധനങ്ങള്‍ തറയില്‍ പരന്നുകിടക്കുന്ന നിലയിലാണ്.
ആള് കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് ജില്ലാ നേതാക്കളായ ഇ. ശ്രീജന്, കെ.പിഅഷ്റഫ് എന്നിവര്‍ മന്ത്രിയെകണ്ട് ബേപ്പുര്‍ ഗോഡൗണിെല പ്രശ്നത്തിനു പരിഹാരം വേണമെന്ന് ആവശ്യപ്പെട്ടു.