റോളർ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പ്
1581715
Wednesday, August 6, 2025 5:26 AM IST
കോഴിക്കോട്: സിഐഎസ്സി കേരള റീജണൽ റോളർ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പിൽ 108 പോയിന്റോടെ സോൺ എ ചാമ്പ്യന്മാരായി. ചേവരമ്പലം സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ ജൂബിലി മെമ്മോറിയൽ ഓപ്പൺ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 104 പോയിന്റോടെ സോൺ ഇ രണ്ടാം സ്ഥാനത്തും, 84 പോയിന്റോടെ സോൺ എഫ് മൂന്നാം സ്ഥാനവും നേടി.
പങ്കെടുത്ത വിവിധ സ്കൂളുകളിൽ ഹോളി ഏഞ്ചൽ, ക്രൈസ്റ്റ് വിദ്യാനികേതൻ, സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ ചേവരമ്പലം എന്നിവർ കൂടുതൽ പോയിന്റുകൾ നേടി. സമാപന ചടങ്ങിൽ കമാൻഡിംഗ് ഓഫീസർ സന്ദീപ് സിംഗ് അധ്യക്ഷനായിരുന്നു. പിടിഎ വൈസ് പ്രസിഡന്റ് അൻവർ സാദിഖ്, സിസ്റ്റർ ആനീസ്, പ്രധാന അധ്യാപിക ബി. ബീന എന്നിവർ പ്രസംഗിച്ചു.