മോഷ്ടിച്ച ഫോണുകൾ കണ്ടെത്തി ഉടമകൾക്ക് നൽകി
1581720
Wednesday, August 6, 2025 5:41 AM IST
കൊയിലാണ്ടി: മോഷണം പോയ മൊബൈൽ ഫോണുകൾ അന്വേഷിച്ച് കണ്ടെത്തി ഉടമസ്ഥർക്ക് നൽകി കൊയിലാണ്ടി പോലീസ്. മധുര, വേലുച്ചേരി, പഴനി പോലീസ് സ്റ്റേഷൻ പരിധിയിലെ സൺഡേ മാർക്കറ്റിൽ നിന്നാണ് മോഷ്ടിച്ച ഫോണുകളിൽ ഭൂരിഭാഗവും കണ്ടെത്തുന്നത്. സാധാരണക്കാരാണ് ഇത്തരത്തിലുള്ള ഫോണുകൾ വാങ്ങുന്നത്.
കൃത്രിമ പ്രൂഫുകൾ നൽകിയാണ് ഫോൺ വിൽപന നടത്തുന്നത്. ഫോണുകൾ പാർടിസുകളാക്കിയിണ് വിൽപന. ഇത്തരത്തിലുള്ള മൊബൈൽ ഫോൺ കഴിഞ്ഞ ദിവസം പോലീസ് അന്വേഷണത്തിലൂടെ പഴനിയിൽ നിന്നും കണ്ടെത്തി ഉടമയെ ഏൽപ്പിച്ചു.
കൊയിലാണ്ടി ടൗണിലെ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനു സമീപത്ത് കട നടത്തുന്ന സ്ത്രീയുടെ ഫോൺ യുപിയിൽ പോയാണ് കണ്ടെത്തി തിരിച്ചു നൽകിയത്. 2024 മുതൽ 25 ആഗസ്റ്റ് മാസം വരെ കാണാതായ 70 ഓളം സ്മാർട്ട് ഫോണുകളാണ് പോലീസ് കണ്ടെത്തി ഉടമസ്ഥർക്ക് കൈമാറിയത്.