ജില്ലാ വടംവലി ചാമ്പ്യൻഷിപ്പ് സമാപിച്ചു
1581721
Wednesday, August 6, 2025 5:41 AM IST
കോഴിക്കോട്: ജില്ലാ ടഗ് ഓഫ് വാർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ എളേറ്റിൽ എംജെ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടന്ന ജില്ലാ സബ് ജൂനിയർ വടം വലി ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ എളേറ്റിൽ എംജെ ഹയർ സെക്കൻഡറി സ്കൂളും പെൺകുട്ടികളുടെ വിഭാഗത്തിലും മിക്സഡ് വിഭാഗത്തിലും ചക്കാലക്കൽ സ്പോർട്സ് അക്കാദമിയും ജേതാക്കളായി.
ആൺ കുട്ടികളിൽ ക്രസന്റ് കോട്ടക്കാവയലും പെൺകുട്ടികളിൽ എംജെ ഹയർ സെക്കൻഡറി സ്കൂളും രണ്ടാം സ്ഥാനം നേടി. മിക്സഡ് വിഭാഗത്തിൽ എംജെ ഹയർ സെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനവും കെഎസ്എ കൈതപ്പൊയിൽ മൂന്നാം സ്ഥാനവും നേടി.
ജില്ലാ ടഗ് ഓഫ് വാർ അസോസിയേഷൻ സെക്രട്ടറി എം.പി. മുഹമ്മദ് ഇസ്ഹാഖ് ജേതാക്കൾക്ക് ട്രോഫി സമ്മാനിച്ചു. പി. ഷഫീഖ് അധ്യക്ഷത വഹിച്ചു. പി.ടി. അബ്ദുൾ അസീസ്, കെ. അബ്ദുൾ മുജീബ്, പി.പി. ഷഹർ ബാനു, ആഷിഖ്, അജ്നാസ് എന്നിവർ പ്രസംഗിച്ചു.