വി ഫോർ കാലിക്കട്ട് സഭയുടെ മുഖമായി മാറും: എം.കെ. രാഘവൻ
1581723
Wednesday, August 6, 2025 5:41 AM IST
ചെറുവണ്ണൂർ: യുവജനങ്ങളുടെ നേതൃത്വത്തിൽ ആരംഭംകുറിക്കുന്ന "വി ഫോർ കാലിക്കട്ട്' ടാസ്ക് ഫോഴ്സ് കോഴിക്കോട് അതിരൂപതയുടെ സാമൂഹിക പ്രതിബദ്ധതയുടെ മുഖമായി മാറുമെന്ന് എം.കെ. രാഘവൻ എംപി.
"പാത്ത് ഫൈൻഡേഴ്സ്' എന്ന പേരിൽ ചെറുവണ്ണൂർ തിരുഹൃദയ ഇടവകയുടെ നേതൃത്വത്തിൽ നടത്തിയ യുവജന സംഗമത്തിൽ പുതുതായി രൂപീകരിക്കുന്ന ടാസ്ക് ഫോഴ്സിന്റെ ആദ്യ ജേഴ്സി നൽകി എം.കെ. രാഘവൻ എംപി ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ഇടവക സിഎൽസി പ്രസിഡന്റ് നിക്സൺ അലോഷ്യസ് അധ്യക്ഷത വഹിച്ചു.
രൂപത യൂത്ത് ഡയറക്ടർ ഫാ. ടോണി ഗ്രേഷ്യസ്, ഇടവക വികാരി ഫാ. ജിജു പള്ളിപ്പറമ്പിൽ, സഹവികാരി ഫാ. ജേർലിൻ, രൂപത യൂത്ത് ആനിമേറ്റർ സിസ്റ്റർ വിൻസി, സിഎൽസി ആനിമേറ്റർ സിസ്റ്റർ മേബിൾ, പാരിഷ് കൗൺസിൽ സെക്രട്ടറി ബൈജു തോമസ്,
ലിറ്റിൽ ഫ്ലവർ സ്കൂൾ എച്ച്എം ലിജോ ഹെൻട്രി, പൗരസമിതി പ്രസിഡന്റ് ഉദയ കുമാർ, രൂപത യുവജന കോഡിനേറ്റർ എബി പോൾ, കെഎൽസിഎ പ്രതിനിധി ജോളി ജെറോം, ഇടവക യൂത്ത് ആനിമേറ്റർ സിസ്റ്റർ ജോസ്നാ മരിയ എന്നിവർ പ്രസംഗിച്ചു.