യുദ്ധവിരുദ്ധ ദിനാചരണം നടത്തി
1581724
Wednesday, August 6, 2025 5:41 AM IST
തിരുവമ്പാടി: ഓയിസ്ക തിരുവമ്പാടി ചാപ്റ്ററിന്റെ നേതൃത്വത്തിൽ യുദ്ധവിരുദ്ധ ദിനാചരണംനടത്തി. പുന്നക്കൽ സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിൽ നടന്ന പരിപാടി തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ ഉദ്ഘാടനം ചെയ്തു. ഓയിസ്ക തിരുവമ്പാടി ചാപ്റ്റർ പ്രസിഡന്റ് റോബർട്ട് നെല്ലിക്കത്തെരുവിൽ അധ്യക്ഷനായി.
ഹെഡ്മിസ്ട്രസ് സിസ്റ്റർ ഷീബ, ലിബിഷ്, ഒ.പി. തോമസ്, കെ.ടി. സെബാസ്റ്റ്യൻ, വിൽസൺ മാത്യു, ജോയി പീറ്റർ, കെ.സി. സണ്ണി തുടങ്ങിയവർ പ്രസംഗിച്ചു.