ഷഹബാസ് വധം; കുറ്റാരോപിതർ പ്രവേശനം നേടിയ സ്കൂളിൽ പ്രതിഷേധം
1581726
Wednesday, August 6, 2025 5:41 AM IST
താമരശേരി: എളേറ്റിൽ എംജെ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി മുഹമ്മദ് ഷഹബാസ് (15)നെ മർദിച്ചു കൊലപ്പെടുത്തിയ കേസിൽ കുറ്റാരോപിതരായ വിദ്യാർഥികൾക്ക് താമരശേരി ജിവിഎച്ച്എഎസ്എസിൽ പ്രവേശനം നൽകിയതിൽ വൻ പ്രതിഷേധം.
കുറ്റാരോപിതരായ ആറുപേരിൽ മൂന്നു പേരാണ് ഇവിടെ പഠിക്കാനെത്തിയത്. ഇവരിൽ ഒരാൾ വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിലും മറ്റ് രണ്ട് പേർ സയൻസ് വിഭാഗത്തിലുമാണ് പ്രവേശനം നേടിയത്.
ഇവർ പഠിക്കുന്ന സ്കൂളിൽ തങ്ങൾ പഠിക്കാൻ തയാറല്ലെന്ന് പറഞ്ഞാണ് വിദ്യാർഥികൾ പഠിപ്പുമുടക്കി പ്രതിഷേധിച്ചത്. രക്ഷിതാക്കൾ എത്തിയതോടെയാണ് സംഘർഷാവസ്ഥ ഒഴിവായത്.