വിശദീകരണ യോഗം നടത്തി
1581727
Wednesday, August 6, 2025 5:41 AM IST
താമരശേരി: വയനാട്ടിലെ ഉരുൾ ദുരിത ബാധിതർക്കായി ഓമശേരി പഞ്ചായത്ത് ജനകീയ സമിതി സ്വരൂപിച്ച ഫണ്ടുമായി ബന്ധപ്പെട്ട് ഇടതു പക്ഷം നടത്തുന്ന നുണപ്രചാരണങ്ങൾക്കെതിരേ ജനകീയ സമിതി വിശദീകരണ യോഗം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് കെ. കരുണാകരൻ ഉദ്ഘാടനം ചെയ്തു.
ജനകീയ സമിതി ചെയർമാൻ പി.കെ. ഗംഗാധരൻ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ യൂനുസ് അമ്പലക്കണ്ടി മുഖ്യപ്രഭാഷണം നടത്തി. കോ-ഓർഡിനേറ്റർ പി.എ. ഹുസൈൻ സമിതിയുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചു.
വർക്കിംഗ് കൺവീനർ സൈനുദ്ദീൻ കൊളത്തക്കര, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫാത്വിമ അബു, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീനത്ത് തട്ടാഞ്ചേരി, പഞ്ചായത്തംഗങ്ങളായ പി. അബ്ദുൾ നാസർ, എം.എം. രാധാമണി, ഒ.പി. സുഹറ, എം. ഷീജ ബാബു എന്നിവർ പ്രസംഗിച്ചു.