പതങ്കയത്ത് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
1581822
Wednesday, August 6, 2025 10:56 PM IST
കോടഞ്ചേരി: നാരങ്ങാത്തോട് പതങ്കയത്ത് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മഞ്ചേരി കച്ചേരിപ്പടി സ്വദേശി അഷറഫിന്റെ മകൻ അലൻ അഷ്റഫി(16) ന്റെ മൃതദേഹമാണ് ഇന്നലെ കണ്ടെത്തിയത്.
പതങ്കയത്തിന് താഴെ 500 മീറ്റർ മാറി സിയാൽ ചെറുകിട ജലവൈദ്യുതി പദ്ധതിയുടെ ഡാമിൽ നിന്നാണ് അലന്റെ മൃതദേഹം ലഭിച്ചത്. കഴിഞ്ഞ ഞായറാഴ്ച ഉച്ചയോടെയാണ് അലനെ കാണാതായത്.
പോസ്റ്റുമാർട്ടത്തിനുശേഷം വെള്ളുവങ്ങാട് പഴയ ജുമാഅത്ത് പള്ളിയിൽ കബറടക്കം നടത്തി. മാതാവ്: നസ്റീന. സഹോദരൻ: അമൽ അഷ്റഫ്.