ജില്ലയിലെ ആദ്യത്തെ സ്പോർട്സ് കോളജ് ബത്തേരിയിൽ പ്രവർത്തനം തുടങ്ങുന്നു
1577663
Monday, July 21, 2025 6:07 AM IST
സുൽത്താൻ ബത്തേരി: ജില്ലയിൽ ആദ്യത്തെ ഫിസിക്കൽ എഡ്യുക്കേഷൻ ആൻഡ് സ്പോർട്സ് കേ ളജ് മലങ്കര കത്തോലിക്കാ സഭയുടെ കീഴിൽ ബത്തേരിയിൽ പ്രവർത്തനം തുടങ്ങുന്നു. മാർത്തോമ്മാ കോളജ് ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ എന്ന പേരിലാണ് കോളജ് ആരംഭിക്കുന്നത്.
കാലിക്കട്ട് യൂണിവേഴ്സിറ്റിയുടെ അഫിലിയേഷനോടെ ബാച്ലർ ഇൻ ഫിസിക്കൽ എഡ്യുക്കേഷൻ എന്ന നാല് വർഷത്തെ സമഗ്ര ബിരുദ പഠന പരിപാടിയാണിത്. പ്ലസ് ടു വിജയിച്ചവർക്ക് അപേക്ഷിക്കാം. റസിഡൻഷ്യൽ രീതിയിൽ പ്രവർത്തിക്കുന്ന കോളജിലേക്ക് ആണ്‍കുട്ടികൾക്കും പെണ്‍കുട്ടികൾക്കും അപേക്ഷിക്കാം.
അധ്യാപകരെയും പരിശീലകരെയും സ്പോർട്സ് പ്രഫഷനലുകളെയും വളർത്തിയെടുക്കുകയാണ് ലക്ഷ്യം. ബത്തേരി ബിഷപ് ഡോ. ജോസഫ് മാർ തോമസാണ് കോളജിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
കായിക പരിജ്ഞാനം, അടിസ്ഥാന ഇംഗ്ലീഷ് വ്യാകരണം എന്നിവയിൽ എഴുത്തുപരീക്ഷയും കായിക പ്രകടനത്തിലെ മികവും വിലയിരുത്തിയാകും പ്രവേശനം. 26 വരെ അപേക്ഷിക്കാം. ഫോണ്‍: 9388900058.