മാനന്തവാടിയിൽ പൊതുമരാമത്ത് പ്രവൃത്തികൾക്ക് 13.5 കോടിയുടെ ഭരണാനുമതി
1578005
Tuesday, July 22, 2025 5:23 AM IST
കൽപ്പറ്റ: മാനന്തവാടിയിൽ വിവിധ പൊതുമരാമത്ത് പ്രവൃത്തികൾക്ക് 13.5 കോടി രൂപയുടെ ഭരണാനുമതി. വിവിധ റോഡുകളുടെ നവീകരണത്തിനും കെഐസ്ആർടിസി ഡിപ്പോ യാർഡ് നിർമാണത്തിനുമാണ് തുക അനുവദിച്ച് ഭരണാനുമതിയായത്.
വള്ളിയൂർക്കാവ് പാലം-കമ്മന കുരിശിങ്കൽ റോഡ് ടാറിംഗ്-രണ്ടു കോടി രൂപ, കഐസ്ആർടിസി ഡിപ്പോ യാർഡ് കോണ്ക്രീറ്റ് പ്രവൃത്തി-രണ്ട് കോടി, തരുവണ-പാലിയാണ-കക്കടവ് റോഡ് ടാറിംഗ്-മൂന്ന് കോടി, കണ്ണോത്തുമല-ഇടമന-വരയാൽ റോഡ് ടാറിംഗ്-മൂന്ന് കോടി, വെണ്മണി-തിടങ്ങഴി റോഡ് ടാറിംഗ്-1.5 കോടി, അഞ്ചാംപീടിക-പുതുശേരി-കാഞ്ഞിരങ്ങാട് റോഡ് ടാറിംഗ്-രണ്ടു കോടി രൂപ എന്നിങ്ങനെയാണ് തുക അനുവദിച്ചത്. പ്രവൃത്തികൾ വേഗത്തിൽ നടത്താൻ പട്ടികജാതി-വർഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആർ. കേളു പൊതുമരാമത്ത് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.