ഗാന്ധിപാർക്ക് മെഡിക്കൽ കോളജ് പരിസരങ്ങളിൽ തെരുവ് വിളക്ക് സ്ഥാപിച്ചു
1578003
Tuesday, July 22, 2025 5:23 AM IST
മാനന്തവാടി: മാനന്തവാടി ഗാന്ധിപാർക്ക് മെഡിക്കൽ കോളജ് ജംഗ്ഷൻ മുതൽ ഫോറസ്റ്റ് ഓഫീസ് പരിസരം വരെ മാനന്തവാടി നഗരസഭയുടെ നേതൃത്വത്തിൽ തെരുവ് വിളക്കുകൾ സ്ഥാപിച്ചു. തെരുവ് വിളക്കുകളുടെ സ്വിച്ച് ഓണ്‍ കർമം നഗരസഭാ ചെയർപേഴ്സണ്‍ സി.കെ. രത്നവല്ലി നിർവഹിച്ചു. 75 ലക്ഷം രൂപ ചെലവിലാണ് തെരുവ് വിളക്കുകൾ സ്ഥാപിച്ചത്.
എരുമത്തെരുവ് മുതൽ ബിഷപ്സ് ഹൗസ് വരെയും ജോസ് ടാക്കീസ് ജംഗ്ഷൻ മുതൽ സെന്റ് ജോസഫ്സ് ആശുപത്രി വരെയും തെരുവ് വിളക്കുകൾ സ്ഥാപിക്കാൻ നടപടി സ്വീകരിച്ചതായി അധികൃതർ അറിയിച്ചു.
പരിപാടിയിൽ നഗരസഭാ വൈസ് ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ അധ്യക്ഷനായി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.വി.എസ്. മൂസ, ലേഖ രാജീവൻ, അഡ്വ.സിന്ധു സെബാസ്റ്റ്യൻ, കൗണ്‍സിലർമാരായ പി.വി. ജോർജ്, വി.യു. ജോയി, പി.എം. ബെന്നി, ഷിബു കെ. ജോർജ്, ബാബു പുളിക്കൽ, മാർഗരറ്റ് തോമസ്, വ്യാപാരി വ്യവസായി ജില്ലാ സെക്രട്ടറി കെ. ഉസ്മാൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.