വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിറ്റിലെ ക്രമകേടുകൾ: അന്വേഷണം വേണമെന്ന് മുൻ ട്രഷറർ
1578001
Tuesday, July 22, 2025 5:23 AM IST
പുൽപ്പള്ളി: വ്യാപാരി വ്യവസായി ഏകോപന സമിതി പുൽപ്പള്ളി യൂണിറ്റിലെ സാന്പത്തിക ക്രമക്കേടുകളുടെ ഉത്തരവാദിത്വം തന്റെ തലയിൽകെട്ടിവയ്ക്കാനുള്ള വ്യാപാരി നേതാക്കളുടെ ശ്രമം അംഗീകരിക്കില്ലെന്ന് മുൻ ട്രഷറർ എം.കെ. ബേബി, ഭാര്യ ജോളി ബേബി എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജൂണ്‍ മാസംവരെയുള്ള മുഴുവൻ കണക്കുകളും കാഷ് ബാലൻസും പ്രസിഡന്റിനെ ഏൽപ്പിച്ചതാണ്.
അധികമായി നൽകിയ 10,857 രൂപ തനിക്ക് തിരിച്ച് തരാനാണുള്ളത്. ഓഫീസിലെ കണക്കുകളിൽ വെട്ടിത്തിരുത്തലുകളുണ്ടായിട്ടുണ്ടെന്ന് ഓഡിറ്റിംഗിൽ കണ്ടെത്തിയതാണ്. മുൻ കാലങ്ങളിലെ സാന്പത്തിക ഇടപാടുകളെക്കുറിച്ചും സമിതിയുടെ ചിട്ടി നടത്തിപ്പിലെ ക്രമക്കേടുകളെക്കുറിച്ചും വിജിലൻസ് അന്വേഷണം നടത്തണം. ദുരന്തബാധിതരെ സഹായിക്കുന്നതിനായി അംഗങ്ങളിൽ നിന്നും പിരിച്ചെടുത്ത പണം സംബധിച്ചും സമഗ്ര അന്വേഷണം നടത്തണമെന്നും എം.കെ. ബേബി, ഭാര്യ ജോളി എന്നിവർ പറഞ്ഞു.