കൃഷി ഓഫീസറെ ആദരിച്ചു
1578226
Wednesday, July 23, 2025 5:54 AM IST
പുൽപ്പള്ളി: കേരള കാർഷിക സർവകലാശാലയിൽനിന്നു ഡോക്ടറേറ്റ് നേടിയ സാന്ദ്ര മരിയ സാജുവിനെ പഞ്ചായത്ത് കാർഷിക വികസന സമിതിയുടെ നേത്യത്വത്തിൽ ആദരിച്ചു.
ബെന്നി കുറുന്പാലക്കാട്ട് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ്കുമാർ മെമന്റോ നൽകി.
ഡോ. ജോമറ്റ് കോതവഴിക്കൽ, കൃഷി അസിസ്റ്റന്റ് രഞ്ജിനി, ശശിധരൻ മാസ്റ്റർ,ബേബി കൈനികുടി, ജോയി, സണ്ണി കൊറ്റനാട്ട് എന്നിവർ പ്രസംഗിച്ചു.