ധന്യൻ മാർ ഇവാനിയോസ് മെത്രാപ്പോലീത്തയുടെ ഓർമ്മദിനം ആചരിച്ചു
1577665
Monday, July 21, 2025 6:07 AM IST
പുൽപ്പള്ളി: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ശില്പി ധന്യ മാർ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ 72-ാമത് ഓർമ്മ ദിനാചരണം പുൽപ്പള്ളി വൈദിക ജില്ലയുടെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ പുൽപ്പള്ളി സെന്റ് ജോർജ് തീർഥാടന ദേവാലയത്തിൽ നടത്തി. ആഘോഷ പരിപാടി ബത്തേരി രൂപത വികാരി ജനറൽ റവ.ഡോ.ജേക്കബ് ഓലിക്കൽ മുഖ്യ കാർമികത്വം വഹിച്ചു.
പുൽപ്പള്ളി വൈദിക ജില്ല പ്രോട്ടോ വികാരി ഫാ. ചാക്കോ ചേലംപറന്പത്ത്, മാത്യു മുണ്ടക്കോടിൽ കോർ എപ്പിസ്കോപ്പ, ഫാ. ജോർജ് കാലായിൽ, ഫാ. മാത്യു ചൂരകുഴിയിൽ, അജപാലന സമിതി സെക്രട്ടറി പി.ഒ. ജോയ്, പുൽപ്പള്ളി ഇടവക ട്രസ്റ്റി ജയിംസ് തേവലത്തിൽ, പാസ്റ്ററൽ കൗണ്‍സിൽ അംഗം മത്തായി തണ്ടായിമറ്റം എന്നിവർ നേതൃത്വം നൽകി.
തുടർന്ന് പഴശിരാജ കോളജ് അങ്കണത്തിലേക്ക് നടത്തിയ തീർഥാടന പദയാത്രയിൽ മേഖലയിലെ ഇടവകകളിൽ നിന്നുള്ള വൈദികരും സന്യസ്ഥരും സഭാ വിശ്വാസികളും പങ്കെടുത്തു.