വനത്തിൽ വിത്തൂട്ട് നടത്തി
1578002
Tuesday, July 22, 2025 5:23 AM IST
പുൽപ്പള്ളി: മരിയനാട് എൽപി സ്കൂൾ പരിസ്ഥിതി ക്ലബ് അംഗങ്ങളായ വിദ്യാർഥികൾ, അധ്യാപകർ, ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ ജീവനക്കാർ,എൻഇആർഎഫ് അംഗങ്ങൾ എന്നിവർ ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ വിത്തൂട്ട് നടത്തി.
ഐ.സി. ബാലകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.സൗത്ത് വയനാട് ഡിഎഫ്ഒ അജിത് കെ. രാമൻ അധ്യക്ഷത വഹിച്ചു. ചെതലത്ത് റേഞ്ച് ഫോറസ്റ്റ് ഓഫീസർ എം.കെ. രാജീവ്കുമാർ, ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ കെ.പി. അബ്ദുൾഗഫൂർ, മരിയനാട് എൽപി സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ സുപ്രിയ, ആദർശ് എന്നിവർ നേതൃത്വം നൽകി.