ജില്ലയിൽ സ്വകാര്യ ബസുകൾ നാളെ മുതൽ അനിശ്ചിതകാലം ഓടില്ല
1577670
Monday, July 21, 2025 6:07 AM IST
സുൽത്താൻ ബത്തേരി: ജില്ലയിൽ സ്വകാര്യ ബസുകൾ നാളെ മുതൽ അനിശ്ചിതകാലം ഓടില്ലെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പ്രസിഡന്റ് പി.കെ. ഹരിദാസ്, പി.വി. ജോർജ് എന്നിവർ അറിയിച്ചു.
വിദ്യാർഥികളുടെ യാത്രനിരക്ക് കാലോചിതമാക്കുക, ദീർഘദൂര ബസുകളുടെ പെർമിറ്റ് യഥാസമയം പുതുക്കുക, തൊഴിലാളികൾക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ നടപടി പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സ്വകാര്യ ബസ് ഉടമകളുടെ സംയുക്ത സമര സമിതി സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത അനിശ്ചിതകാല സമരത്തിന്റെ ഭാഗമായാണ് ജില്ലയിൽ സർവീസ് നിർത്തിവയ്ക്കുന്നത്.