നൻമ കേണിച്ചിറ മേഖലാ സമ്മേളനം നടത്തി
1578228
Wednesday, July 23, 2025 5:54 AM IST
കേണിച്ചിറ: മലയാള കലാകാരൻമാരുടെ ദേശീയ സംഘടനയായ നൻമയുടെ മേഖലാ സമ്മേളനം നടത്തി. ജില്ലാ പ്രസിഡന്റ് കെ.വി. സ്റ്റാനി ഉദ്ഘാടനം ചെയ്തു.
മേഖലാ പ്രസിഡന്റ് കെ.എസ്. ജോസഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് വിൻസണ്‍ സാമുവൽ മുഖ്യപ്രഭാഷണം നടത്തി.
മേഴ്സി സാബു, എവണ്‍ പ്രമോദ്, എസ്. ചിത്രകുമാർ, എം.എൻ. ദിവാകരൻ, മനു മത്തായി, വിശാലാക്ഷി ചന്ദൻ, കലാമണ്ഡലം റെസി ഷാജിദാസ്, ടി.ഐ. ജയിംസ്, എം.എസ്. ഷിജിത്ത് എന്നിവർ പ്രസംഗിച്ചു.
കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാവ് ജോണ്സണ് ഐക്കര, തെയ്യം കലാകാരൻ പൊങ്ങിണി ശ്രീധരൻ എന്നിവരെ ആദരിച്ചു. കലാസംഘങ്ങൾക്കു സ്വീകരണം നൽകി. കലാപ്രതിഭകളെ അനുമോദിച്ചു.