വന്യമൃഗശല്യം: കാപ്പംകൊല്ലിയിൽ പ്രതിഷേധ കൂട്ടായ്മയും ഒപ്പുശേഖരണവും നടത്തി
1578004
Tuesday, July 22, 2025 5:23 AM IST
മേപ്പാടി: പഞ്ചായത്തിലെ കോട്ടനാട്, നാൽപ്പത്താറ്, പുഴമൂല 22, കാപ്പിക്കാട്, ആനക്കാട്, കാപ്പംകൊല്ലി പ്രദേശങ്ങളിലെ വന്യമൃഗശല്യത്തിന് പരിഹാരം ആവശ്യപ്പെട്ട് കാപ്പംകൊല്ലി നാൽപ്പത്താറിൽ സെന്റ് സെബാസ്റ്റ്യൻസ് ചർച്ച് സാമൂഹിക ശുശ്രൂഷാസമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധക്കൂട്ടായ്മയും ഗവർണർക്കും വനം നൽകുന്ന നിവേദനത്തിലേക്ക് ഒപ്പുശേഖരണവും നടത്തി.
സെന്റ് സെബാസ്റ്റ്യൻസ് ചർച്ച് വികാരി ഫാ.ഡാനി ജോസഫ് ഉദ്ഘാടനം ചെയ്തു. പാരീഷ് കൗണ്‍സിൽ സെക്രട്ടറി ബാബു ഇഞ്ചയ്ക്കൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാധ രാമസ്വാമി, മദർ സുപ്പീരിയർ ഷേർളി, ജോണ്‍ മാതാ, ബാബു തോമസ്, സണ്ണി കടവൻ എന്നിവർ പ്രസംഗിച്ചു. ശുശ്രൂഷാസമിതി കോ ഓർഡിനേറ്റർ സൗമ്യ സാബു സ്വാഗതവും സാബു മറ്റക്കാട്ട് നന്ദിയും പറഞ്ഞു.