കല്ലോടിയിൽ ‘ലഹരിവിരുദ്ധ ആകാശം’ നിർമിച്ചു
1578007
Tuesday, July 22, 2025 5:23 AM IST
കല്ലോടി: സെന്റ് ജോസഫ്സ് യുപി സ്കൂളിൽ വിദ്യാർഥികൾ ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ലഹരിവിരുദ്ധ സന്ദേശങ്ങൾ എഴുതിയ ഹൈഡ്രജൻ ബലൂണുകൾ പറത്തി ’ലഹരിവിരുദ്ധ ആകാശം’ നിർമിച്ചു. എടവക പഞ്ചായത്ത് പ്രസിഡണ്ട് അഹമ്മദുകുട്ടി ബ്രാൻ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ജോസ് പള്ളത്ത് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
പൊതുസമ്മേളനവും വിദ്യാലയത്തിലെ നവീകരിച്ച കെട്ടിടവും മാനന്തവാടി രൂപത കോർപറേറ്റ് മാനേജർ ഫാ.സിജോ ഇളംകുന്നപ്പുഴ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ.സജി കോട്ടായിൽ അധ്യക്ഷത വഹിച്ചു. സിസിടിവി സ്വിച്ച്ഓണ്‍ കർമം അദ്ദേഹം നിർവഹിച്ചു. അഹമ്മദുകുട്ടി ബ്രാൻ മുഖ്യപ്രഭാഷണം നടത്തി. വാർഡ് അംഗം ജംഷീറ ശിഹാബ്, പിടിഎ പ്രസിഡന്റ് സിബി ആശാരിയോട്ട്, സ്റ്റാഫ് സെക്രട്ടറി നസ്രിൻ തയ്യുള്ളതിൽ എന്നിവർ പ്രസംഗിച്ചു.