തൊണ്ടാർ ജലസേചന പദ്ധതി ഉപേക്ഷിക്കണം: മുസ്ലിം ലീഗ്
1577675
Monday, July 21, 2025 6:13 AM IST
മക്കിയാട്: തൊണ്ടർനാട്, എടവക പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ മൂളിത്തോടിൽ പ്രാവർത്തികമാക്കാൻ ആലോചിക്കുന്ന തൊണ്ടർ ജലസേചന പദ്ധതി ഉപേക്ഷിക്കണമെന്ന് മുസ്ലിംലീഗ് തൊണ്ടർനാട് പഞ്ചായത്ത് കൗണ്‍സിൽ യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. നൂറുകണക്കിനു കുടുംബങ്ങൾ വഴിയാധാരമാകാൻ കാരണമാകുന്ന പദ്ധതിക്ക് ഡിപിആർ തയാറാക്കാൻ സർക്കാർ ഭരണാനുമതി നൽകിയത് പ്രതിഷേധാർഹമാണ്.
ഇനിയും വൻകിട ജലസേചന പദ്ധതികൾ നടപ്പാക്കാൻ ജില്ലയിലെ ഭൂപ്രകൃതി യോജിച്ചതല്ലെന്ന് യോഗം അഭിപ്രായപ്പെട്ടു. നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സി.പി. മൊയ്തു ഹാജി ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ടി. മൊയ്തു ആധ്യക്ഷത വഹിച്ചു. തദ്ദേശ തെരഞ്ഞടുപ്പും പാർട്ടിയും എന്ന വിഷയത്തിൽ ജില്ലാ വൈസ് പ്രസിഡന്റ് യഹ്യാഖാൻ തലക്കൽ ക്ലാസെടുത്തു. പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി ആലിക്കുട്ടി ആറങ്ങാടൻ സ്വാഗതവും പി.എ. മൊയ്തുട്ടി നന്ദിയും പറഞ്ഞു.