ഒയിസ്ക വരാഘോഷം: സെമിനാർ നടത്തി
1578225
Wednesday, July 23, 2025 5:54 AM IST
കൽപ്പറ്റ: ഒയിസ്ക ഇന്റർനാഷണൽ ചാപ്റ്ററിൽ ഒയിസ്ക വാരാഘോഷം ആരംഭിച്ചു. ഇതിന്റെ ഭാഗമായി പരിസ്ഥിതി-ജൈവ വൈവിധ്യ സംരംക്ഷണ സെമിനാർ സംഘടിപ്പിച്ചു.
ശ്രദ്ധേയമായ പ്രവർത്തനം കാഴ്ച വച്ച പരിസ്ഥിതി പ്രവർത്തകരെ ആദരിച്ചു. ഓയിസ്ക ജില്ലാ സെക്രട്ടറി അഡ്വ.അബ്ദുൾ റഹ്മാൻ കാതിരി ഉദ്ഘാടനം ചെയ്തു. ചാപ്റ്റർ പ്രസിഡന്റ് ഡോ.എ.ടി. സുരേഷ് അധ്യഷത വഹിച്ചു. സി.ഡി. സുനീഷ്, കെ.ഐ. വർഗീസ്, എം. ഉമ്മർ, ഡോ.ടി.സി. അനിത, ഷംന നസീർ, ഡോ.മണിലാൽ, പി. ഓമന എന്നിവർ പ്രസംഗിച്ചു.
ഡി. ശരവണൻ(ആരണ്യ ഓറോവിൽ പുതുച്ചേരി), എസ്. ഭാരതിദാസൻ(അരുളകം നേച്ചർ കണ്‍സർവേഷൻ സൊസൈറ്റി, കോയന്പത്തൂർ), വൈൽഡ് ലൈഫ് ബയോളജിസ്റ്റ് ഡോ. ജിക്രിസ്റ്റാഫർ മാർത്താണ്ടം, ഫോറസ്റ്റ് ഇക്കോളജിസ്റ്റ് ഡോ.കന്തവേലു(തിരുച്ചിറപ്പിള്ളി) എന്നിവർ വിഷയങ്ങൾ അവതരിപ്പിച്ചു. എൽദോ ഫിലിപ്പ്, നിഷ ദേവസ്യ എന്നിവർ സംസാരിച്ചു.