കഥാസമാഹാരം പ്രകാശനം
1577673
Monday, July 21, 2025 6:13 AM IST
കണിയാന്പറ്റ: വാകേരി ശിഹാബ് തങ്ങൾ ഇസ്ലാമിക് അക്കാദമിയിലെ ഡിഗ്രി ഒന്നാം വർഷ വിദ്യാർഥി മുഹമ്മദ് സിനാൻ പിണങ്ങോട് എഴുതിയ ’സ്നാപ് ഷോർട്ട് ’ കഥാസമാഹാരം സയ്യിദ് ആർ.പി. മുജീബ് തങ്ങൾ കൽപ്പറ്റ നിർവഹിച്ചു. യാക്കോബായ സഭ മലബാർ ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മോർ സ്തേഫാനോസ് ആദ്യപ്രതി സ്വീകരിച്ചു.
നാസർ മൗലവി, ഹാരിസ് ബാഖവി കന്പളക്കാട്, ഈശ്വരൻ നന്പൂതിരി കൽപ്പറ്റ, വി.കെ. അബ്ദുറഹ്മാൻ ദാരിമി, ഇബ്രാഹിം ഫൈസി പേരാൽ, കെ.കെ.എസ്. തങ്ങൾ, ഹംസ റഹ്മാനി കൊണ്ടിപ്പറന്പ്, ശുഐബുൽ ഹൈതമി വാരാന്പറ്റ, കെ. മുഹമ്മദുകുട്ടി ഹസനി, റിയാസ് ഫൈസി പാപ്ലശേരി തുടങ്ങിയവർ പങ്കെടുത്തു.