മദ്യനയം: മത നേതാക്കൾ സർക്കാരിൽ സമ്മർദം ചെലുത്തണം
1578221
Wednesday, July 23, 2025 5:54 AM IST
പനമരം: ജനദ്രോഹകരമായ നിലവിലെ മദ്യനയത്തിൽ മാറ്റം വരുത്താൻ മത നേതാക്കൾ സംയുക്തമായി സർക്കാരിൽ സമ്മർദം ചെലുത്തണമെന്ന് കേരള മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡന്റ് ഇയ്യാച്ചേരി കുഞ്ഞികൃഷ്ണൻ അഭ്യർഥിച്ചു.
സമിതിയുടെ ജില്ലാ കണ്വൻഷൻ പനമരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് സി.കെ. ദിവാകരൻ അധ്യത വഹിച്ചു.
തങ്ങൾ അധികാരത്തിലെത്തിയാൽ മദ്യത്തിന്റെ ലഭ്യതയും ഉപയോഗവും നിയന്ത്രിക്കുമെന്ന് തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ വാഗ്ദാനം നൽകിയവർ കഴിഞ്ഞ ഒൻപത് വർഷം കൊണ്ട് 32 ഇരട്ടി ബാറുകളാണ് തുറന്നത്. ഇത് കടുത്ത ജനവഞ്ചനയാണെന്ന് യോഗം വിലയിരുത്തി.
സമിതി മഹിളാവേദി സംസ്ഥാന സെക്രട്ടറി ഇയ്യാച്ചേരി പത്മിനി, ഡോ.പി. ലക്ഷ്മണൻ, അബു ഗൂഡലായി, പ്രജീഷ്, പി.ആർ. സ്വതന്ത്ര മീനങ്ങാടി, വെള്ളസോമൻ, എൻ.യു. ബേബി, മുജീബ് റഹ്മാൻ, മണിനാരായണൻ, കെ.ആർ. ഗോപി, വി.ജി. ശശി, ഖാലിദ് പനമരം എന്നിവർ പ്രസംഗിച്ചു.