രമേശ് ചെന്നിത്തല സമരിറ്റൻ ഭവൻ സന്ദർശിച്ചു
1577664
Monday, July 21, 2025 6:07 AM IST
മാനന്തവാടി: കോണ്ഗ്രസ് നേതാവും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല സമരിറ്റൻ ഭവൻ ഓൾഡ് ഏജ് ഹോം സന്ദർശിച്ചു. സമരിറ്റൻ ഭവൻ സിസ്റ്റർ സുപ്പീരിയർ കാർമൽ, സിസ്റ്റർ അനീന, സിസ്റ്റർ റെൻസി എന്നിവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു.
മുൻ മന്ത്രി പി.കെ. ജയലക്ഷ്മി, കെപിസിസി സെക്രട്ടറി അഡ്വ.എൻ.കെ. വർഗീസ്, ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റി പ്രസിഡന്റ് എ.എം. നിഷാന്ത്, പി.വി. ജോർജ്, സി. അഷറഫ്, സുനിൽ ആലിക്കൽ, സിൽവി തോമസ്, ലേഖ രാജീവൻ എന്നിവർ ചെന്നിത്തലയ്ക്കൊപ്പം ഉണ്ടായിരുന്നു.
അന്താവാസികൾക്കൊപ്പം കുറച്ചുനേരം ചെലവഴിച്ചശേഷമാണ് ചെന്നിത്തലയും സംഘവും മടങ്ങിയത്.