മന്ത്രി ഒ.ആർ. കേളുവിന്റെ ഓഫീസിലേക്ക് മാർച്ച് നടത്തി
1577666
Monday, July 21, 2025 6:07 AM IST
മാനന്തവാടി: കോണ്ഗ്രസ് തൃശിലേരി, തിരുനെല്ലി മണ്ഡലം കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ മന്ത്രി ഒ.ആർ. കേളുവിന്റെ പ്രാദേശിക ഓഫീസിലേക്ക് മാർച്ച് നടത്തി. തിരുനെല്ലി ബഡ്സ്, ആശ്രമം സ്കൂളുകളുടെ ശോച്യാവസ്ഥയിൽ പ്രതിഷേധിച്ചു നടത്തിയ മാർച്ച് ഓഫീസ് പരിസരത്ത് പോലീസ് തടഞ്ഞു.
തുടർന്നു ചേർന്ന യോഗം കോണ്ഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് എ.എം. നിശാന്ത് ഉദ്ഘാടനം ചെയ്തു. തൃശിലേരി മണ്ഡലം പ്രസിഡന്റ് സതീശൻ പുളിമൂട് അധ്യക്ഷത വഹിച്ചു.
തിരുനെല്ലി മണ്ഡലം പ്രസിഡന്റ് ഒ.പി. ഹസൻ, ഡിസിസി ജനറൽ സെക്രട്ടറിമാരായ കമ്മന മോഹനൻ, പി.വി. ജോർജ്, കോണ്ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റുമാരായ റഷീദ് തൃശിലേരി, ബാലനാരായണൻ ചെറുകുന്പം, കർഷക കോണ്ഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി റീന ജോർജ്, കെ.വി. ഷിനോജ് എന്നിവർ പ്രസംഗിച്ചു.